Tuesday, January 25, 2011

സത്യവും അസത്യവും.


ദാര്‍ശനിക കവി ഖലില്‍ ജിബ്രാന്‍ സത്യത്തെ കുറിച്ച് ഒരു കഥ പറയുന്നുണ്ട്

ഒരിക്കല്‍ സത്യവും അസത്യവും കൂടെ ഒരു പുഴയില്‍ കുളിക്കാനിറങ്ങി 
ഇരുവരും വസ്ത്രങ്ങള്‍ കരയില്‍ അഴിച്ചു വെച്ച് പുഴയില്‍ മുങ്ങിക്കുളിച്ചു. സൂത്രശാലിയായ അസത്യം വേഗം കുളി കഴിഞ്ഞു കയറി, കരയിലുണ്ടായിരുന്ന സത്യത്തിന്റെ വസ്ത്രമെടുത്തിട്ടു കടന്നു പോയി. പാവം സത്യം കുളി കഴിഞ്ഞു നോക്കുമ്പോള്‍ തന്റെ വസ്ത്രം കാണാനില്ല. ഒരു വഴിയുമില്ലാതെ വന്ന സത്യം, അസത്യത്തിന്റെ കുപ്പായമെടുത്തിട്ടു നടന്നു പോയി.അന്ന് മുതലാണ്‌ മനുഷ്യര്‍ അസത്യത്തെ സത്യമായി ധരിക്കാന്‍ തുടങ്ങിയത് 

അകബലം : സത്യം അനശ്വരമാണ്. ഏത് മൂടുപടങ്ങള്‍ കൊണ്ട് മൂടിയാലും അത് ഒരു നാള്‍ പുറത്ത് വരും. പക്ഷെ പുറം മോടിയണിഞ്ഞ അസത്യങ്ങള്‍ ജീവിച്ചിരുക്കുമ്പോള്‍ പൊതുജനം സത്യമെന്ന് കരുതി അവയെ കൊട്ടിഘോഷിക്കും, വാനോളം വാഴ്ത്തും. എന്നാല്‍ എല്ലാ ജനപഥങ്ങളിലുമുണ്ടാകും ഹൃദയത്തില്‍ നിതാന്ത സത്യത്തെ ധ്യാനിക്കുന്ന അപൂര്‍വ്വം ചില പുരോഗാമികള്‍. പൊള്ളയായ കാലഘടനയെ പൊളിച്ചെഴുതാന്‍ മനസ്സ് വളര്‍ന്നവര്‍. ഒരു നാള്‍ മൂടുപടമണിഞ്ഞ അസത്യത്തെ തുണിയുരിഞ്ഞു വിചാരണ ചെയ്യാന്‍ അവര്‍ വരും..! ആര്‍ക്കും മനസ്സിലാകാത്ത പരമമായ ആ സത്യത്തിന്റെ സൌന്ദര്യം ഹൃദയതലങ്ങളില്‍ സ്ഫുരണമായി ഉയിര്‍ക്കൊള്ളുമ്പോഴാണ് ചരിത്രത്തില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. 

21 comments:

  1. best wishes, pls chk ur gmail, also for details...

    ReplyDelete
  2. സൂത്രശാലിയായ അസത്യം വേഗം കുളി കഴിഞ്ഞു കയറി, കരയിലുണ്ടായിരുന്ന അസത്യത്തിന്റെ വസ്ത്രമെടുത്തിട്ടു കടന്നു പോയി. പാവം സത്യം കുളി കഴിഞ്ഞു
    typing error thirutthumallo...
    thank you

    ReplyDelete
  3. വളരെ നല്ല പോസ്റ്റ്‌...ആശംസകള്‍..പിന്നെ ഒരു തെറ്റുണ്ട് തിരുത്തുക...[ കരയിലുണ്ടായിരുന്ന അസത്യത്തിന്റെ വസ്ത്രമെടുത്തിട്ടു കടന്നു പോയി. ] ഈ വരികളിലും സത്യം അസത്യമായി.....

    ReplyDelete
  4. നന്നായി സുഹൈല്‍. ഇത്തരം ഒരു ബ്ലോഗ്‌ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. ഖലീല്‍ ജിബ്രാന്‍, റൂമി, മുല്ല നസരുധീന്‍ ഇങ്ങിനെ നിരവധി streams ഇല്‍ നിന്ന് ഇനിയും നല്ല കഥകള്‍ വരട്ടെ. സത്യത്തിന്റെ പൊയ്മുഖം അസത്ത്യത്തിന് അധികകാലം അനിയാനാവില്ല. കാലം സാക്ഷി.

    ReplyDelete
  5. വളരെ വിത്യസ്തമായ ഒരു വിഷയത്തിന്‍റെ മികച്ച അവതരണം.മനസ്സില്‍ ഒരു വെളിച്ചം പരത്തുന്നുണ്ടിത്..

    ReplyDelete
  6. ജിബ്രാൻ കഥകൾ ഇനിയും വരുമല്ലോ അല്ലേ? ഈ പരിശ്രമത്തിന് ആശംസകൾ.

    ReplyDelete
  7. Welcome and all the best..
    keep posting good thoughts
    like this.....

    ReplyDelete
  8. ജിബ്രാന്‍ കഥകള്‍ നന്നായി.
    ആശംസകള്‍!

    ReplyDelete
  9. i liked the positive attitude in ur posts...
    aal the best wishes...

    ReplyDelete
  10. എത്ര മൂടിവെച്ചാലും ശരി, ഒരുനാൾ സത്യം പുറംതോട് പൊട്ടിച്ചു പുറത്തുവരും.

    ReplyDelete
  11. ഉം,,, മുമ്പ് കേട്ടിട്ടുണ്ട്

    ReplyDelete
  12. അകം നല്ല ബലമുണ്ടല്ലോ

    ReplyDelete
  13. എന്തൊക്കെ സത്യങ്ങള്‍ അല്ലെ? അകബലം കൂടട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  14. കൊള്ളാം. കൊച്ചു പോസ്റ്റുകളില്‍ ആശയഗാംഭീര്യം എഴുന്നു നില്‍ക്കുന്നുണ്ട്‌. പക്ഷെ, ഖലീല്‍ ജിബ്രാനും മറ്റും പറഞ്ഞ വാക്കുകള്‍ എത്ര മോടികൂട്ടി അവതരിപ്പിച്ചാലും, അത്‌ പൊടി തട്ടി അവതരിപ്പിക്കപ്പെട്ട ഉദ്ധരണികളായി മാത്രമേ വായനക്കാരുടെ മനസ്സില്‍ പതിയുകയുള്ളൂ. ഇതു സ്വീകാര്യമല്ലെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. സുഹൈല്‍ അവയെ അപഗ്രഥിച്ചു കാട്ടുകകൂടി ചെയ്യുന്നുണ്ടെന്നിരിക്കിലും ഒരു creative component കണ്ടുകിട്ടാനുള്ള അനുവാചകന്റെ കൊതി ഇവിടെ മാറാതെ നില്‍ക്കുന്നു. എന്നാല്‍, മഹാരഥന്മാര്‍ നമുക്കായി വിട്ടുപോയ സത്കര്‍മ്മോപദേശങ്ങളുടെ സത്ത ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്വന്തം കൃതികള്‍തന്നെ അവതരിപ്പിച്ച്‌ അനുവാചകരെ കൂടുതല്‍ തൃപ്തിപ്പെടുത്താനുള്ള കഴിവ്‌ താങ്കള്‍ക്കുണ്ടെന്ന്‌, ഭാഷ കൈകാര്യം ചെയ്യപ്പെട്ട മട്ട്‌ കാണുമ്പോള്‍ തെളിയുന്നുണ്ട്‌. ശ്രമിക്കുക.
    നന്മകള്‍ നേരുന്നു!

    ReplyDelete
  15. നടക്കട്ടെ നമ്മുടെ സെൻ ബുദ്ധിസ്റ്റുകൾ ചെറിയ കഥ പറയുന്നതിലൂടെ വലിയ കാര്യങ്ങൾ പറയുന്ന പോലെ... ഞാൻ ജിബ്രാന്റെ ഒരു വായനക്കാരനാണ്. കുറച്ച് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബ്ലോഗിലുണ്ട് അത്.

    ReplyDelete
  16. നല്ല പോസ്റ്റ്‌...

    ReplyDelete