Saturday, January 22, 2011

അറിവും മനസ്സും


പ്രശസ്തമായ ഒരു സൂഫി കഥയുണ്ട്
ഒരിക്കല്‍ ധനികനായ ഒരാള്‍ തന്റെ ജീവിതസായാഹ്നത്തില്‍  അല്പം അറിവ് നേടാന്‍ തീരുമാനിച്ചു. അങ്ങനെ നാട് മുഴുവന്‍ പ്രശസ്തിയുള്ള ജ്ഞാനിയായ ഒരു ഗുരുവിനെ കുറിച്ച് കേട്ട് ശിഷ്യപ്പെടാനായി അദ്ധേഹത്തിന്റെ സന്നിധിയിലെത്തി . ആഗ്രഹമറിയിച്ചപ്പോള്‍ ഗുരു അയാളോട്  പോയിട്ട് പിന്നീടൊരിക്കല്‍ വരാന്‍ പറഞ്ഞു .
ദിവസങ്ങള്‍ കടന്നു പോയി , അയാള്‍ വീണ്ടും ഇതേ ആഗ്രഹവുമായി ഗുരുവിനടുത്തെത്തി. ഇപ്രാവശ്യവും ഗുരു അയാളെ സ്വീകരിച്ചില്ല. പോയിട്ട് വീണ്ടും ഒരു വര്ഷം കഴിഞ്ഞു വരാന്‍ പറഞ്ഞു. നിരാശനായി അയാള്‍ മടങ്ങി 
അവിടുന്ന് കല്പിച്ച പോലെ ഒരു വര്ഷം കഴിഞ്ഞു ആ മനുഷ്യന്‍ ഇതേ  ആഗ്രവുമായി മൂന്നാമതും ഗുരുസന്നിധിയിലെത്തി 
ഇപ്രാവശ്യം അവിടുന്ന് ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് കയ്യില്‍ ഒരു ഗ്ലാസും തൂക്കുപാത്രവും കൊടുത്തിട്ട് ഗുരു പറഞ്ഞു.
"ഇനി ഞാന്‍ പറയുന്ന പോലെ ചെയ്യുക . ഈ പാത്രത്തില്‍ നിന്ന് വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊണ്ടേയിരിക്കുക. ഞാന്‍ പറഞ്ഞാല്‍ മാത്രമേ നിര്‍ത്താവൂ "

ശിഷ്യന് എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലാണ്ടായി. പാത്രം നിറഞ്ഞു വെള്ളം പുറത്തേക്ക പോയിക്കൊണ്ടിരിക്കുന്നു.
അത്ഭുതപ്പെട്ട ശിഷ്യനോട് ഗുരു പറഞ്ഞു

"ഇത് പോലെയാണിപ്പോള്‍ നിന്റെ മനസ്സും . ഞാന്‍ എന്ത് അറിവ് പകര്‍ന്നു തന്നാലും അത് പുറത്തേക്ക പോയി കൊണ്ടേയിരിക്കും "

അകബലം : മുന്‍വിധികളും അഹന്തയും ഇല്ലാത്ത മനസ്സ് മാത്രമേ നന്മയെയും അറിവിനെയും സ്വീകരിക്കൂ.എത്ര അറിവ് നേടിയിട്ടും അത് മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരു മാറ്റവും വരുത്താത്തതിന്റെ കാരണവും ഇത് തന്നെ. കാലങ്ങളായി നമ്മുടെ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ച ചിന്തകളെയും മുന്‍വിധികളെയും  ഡി ലേണ്‍ ചെയ്താലേ മികച്ച അറിവുകള്‍ നമുക്ക് റീ ലേണ്‍ ചെയ്യാനാകൂ. തുറന്ന മനസ്സോടെ നമുക്ക് ജീവിതത്തെ സമീപിക്കാം 

3 comments:

  1. dear zuhail
    this is an excellent idea. go ahead with this. a completely different thought of school. a must in the world of these baby bloggers.

    ReplyDelete
  2. ഇന്ന് എല്ലാരും മുൻ വിധിയോടു കൂടിയെ എന്തെങ്കിലും പഠിക്കാനായി ഇറങ്ങി പുറപ്പെടൂ . പഠിച്ചു കഴിഞ്ഞാലോ അഹന്ത കൂറ്റെയുണ്ടാകും അതു കൊണ്ടൊക്കെയാകാം ഇന്ന് മൂല്യങ്ങൾക്ക് സമൂ‍ൂഹത്തിലും വ്യ്ക്തിയിലും വിലയില്ലാത്തത് നല്ല കഥ ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ അഭിനന്ദനങ്ങൾ..

    ReplyDelete